Tuesday, 23 October 2012

വിദ്യാരംഭം

ഹരിശ്രീ എഴുതാന്‍ ഉണ്ണികള്‍ ഒത്തിരി 

കാവില്‍വന്ന് നിറഞ്ഞല്ലോ !

വിദ്യാരംഭതിരുനാളാണീ 

വിജയത്തിന്‍ തിരുനാളാണീ !

അപ്പുക്കുട്ടന്‍ നാവും നീട്ടി-

ഗുരുവിന്‍ മടിയിലിരിക്കുന്നു 

നാവിന്‍തുമ്പില്‍ വിദ്യകുറിക്കാന്‍ 

ഗുരുവുമോരിങ്ങിയിരിക്കുന്നു !

അച്ഛനുമമ്മയുമതുകണ്ടങ്ങനെ 

മുന്നില്‍നിന്നു ചിരിക്കുന്നു 

എന്തൊരുരസമീവിദ്യരംഭം 

എങ്ങുമുരുല്സവ മേളാങ്കം !

                       സിപ്പി പള്ളിപ്പുറം 


No comments:

Post a Comment