Monday, 29 September 2014

vilwadrinatha temple

VILWADRINATHA TEMPLE THIRUVILWAMALA

ചരിത്രം
മൂവേഴുവട്ടം ക്ഷത്രിയരെ മുടിച്ച മഹാപാപത്തില്‍ നിന്നും മുക്തിനെടുവാന്‍ വഴികാണാതുഴളുന്ന പരശുരാമന്,പരമശിവന്‍ ,കൈലാസത്തില്‍ താന്‍ നിത്യപൂജ നടത്തിയിരുന്ന വിഷ്ണുവിഗ്രഹം നല്‍കി അനുഗ്രഹിക്കുകയുണ്ടായി.ഈ ദിവ്യവിഗ്രഹം പ്രധിഷ്ട്ടിക്കാന്‍ വില്വമല തന്നെ വിശേഷപ്പെട്ടതെന്നു കരുതി പരശുരാമന്‍ ലോകാനുഗ്രഹതിനായി പ്രതിഷ്ട്ടിച്ചതാണ് കിഴക്കേ ശ്രീകോവിലിലെ വിഗ്രഹം. വില്വമാലയുടെ തോട്ടുകിഴക്കുള്ള ഭൂതമലയിലെ ഭൂതങ്ങളും പ്രേതങ്ങളും പോലും ഈ വിഗ്രഹ ദര്‍ശനതിനാല്‍ പുണ്യം നേടുകയും ആ പുണ്യം അവരെ മുക്തിയിലേക്ക് നയിക്കുകയും ചെയ്തു.
പരമേശ്വരാര്ചിതമായ ഈ വിഗ്രഹത്തിന്റെ മഹത്വം നാടെങ്ങും പരന്നതോടെ പഞ്ചപാണ്ടവരുഉം പിതൃ പ്രീതി വരുതാനുധേഷിച്ചു വില്വമാലയില്‍ വരികയുണ്ടായി. അവര്‍ നിളാനദിയുടെ തീരത്ത് സാക്ഷാല്‍ ശ്രീകൃഷ്ണന്റെ സാന്നിധ്യത്തില്‍ പിതൃതര്‍പ്പണം നടത്തി. സോമെശ്വരത്തും, കൊതക്കുരിശിമംഗലതും പ്രത്യേകം പ്രത്യേകം ശിവലിംഗങ്ങള്‍ പ്രതിഷ്ട്ടിച്ചു പൂജ നടത്തി;

അന്ന് ശ്രീകൃഷ്ണ സാന്നിധ്യമുണ്ടായിരുന്ന സ്ഥലമാണ് ഇന്നത്തെ ഐവര്‍മടം ശ്രീകൃഷ്ണ ക്ഷേത്രം. സോമെശ്വരതുള്ള ശിവലിംഗം ധര്‍മ്മപുത്രര്‍ പ്രതിഷ്ട്ടിച്ചതാണ്, കാടുപിടിച്ച് കിടക്കുന്ന ഭീമന്‍ പ്രതിഷ്ട്ടിച്ചതെന്നു കരുതുന്ന ഭീമമായ ശിവലിന്ഗവും മറ്റുള്ളവരുടെതെന്നു വിശ്വസിക്കുന്ന മറ്റു ശിവലിംഗങ്ങളും ഈന്നും അനാധവസ്ഥയില്‍ കിടക്കുന്നുണ്ട്. പാണ്ഡവന്മാര്‍ പിതൃതര്‍പ്പണം നടത്തിയ “ പിണ്ടപാറ ”ഇന്ന് നദിയുടെ ഒഴുക്കില്‍ മൂടിപ്പോയെന്ക്കിലും; കോതകുരിശിമംഗലതും ഐവര്‍മഡാത്തിനു ഇടക്ക് ഭാരത ഖണ്ടമെന്ന നാമവും, നിളാനദിക്ക് ഭാരതപുഴ എന്നപേരുഉം പിത്രുതര്‍പ്പന ക്രിയയുഉം ഇന്നും നിലനിന്നു വരുന്നുണ്ട്.



അപവാധഭ്രഷ്ടയായ  ശ്രീ സീതാദേവി പോലും വില്വാമലയിലെ വിഷ്ണു വിഗ്രഹത്തിന്റെ വിഷിഷ്ടതയരിഞ്ഞു ഇവിടെ ഒരു കാവില്‍ വന്നു വസിച്ചിരുന്നു. ആ കാലത്താണ് കശ്യപ മഹര്‍ഷിയുടെ പുത്രരില്‍ ഒരുവന്‍ ആ മലകീ (നെല്ലിക്ക) ഫലം മാത്രം ഭക്ഷിച്ചു രാമനാമ ജപതോടെ ഇന്ന് “സരസ്വതിക്കുണ്ട്” എന്ന് പറയുന്ന സ്ഥലത്ത് കഠിന തപസു അനുശ്ടിച്ചുകൊണ്ടിരുന്നത്. ദെവേന്ദ്രനെപോലും ധന്ടിപ്പിച്ച ആ കഠിന തപസ്സു ഭക്തന്റെ മുന്പില്‍ അനന്തപരിസേവിതമായ വിഷ്ണു വിഗ്രഹത്തെ പ്രത്യക്ഷമാക്കി. അന്ന് രാമാഗമാനത്തെ സൂചിപ്പിക്കുന്ന ദെവന്മ്മാരുടെ പെരുമ്പറ കൊട്ടുന്നതുകെട്ടു സീതാദേവി കാവിനടുത്ത്‌ തനിക്കുവേണ്ടി വായ്കാട്ടിയിരുന്ന ചിറയില്‍ ചാടി മറഞ്ഞു. ഇന്നും ഭൂതഗണങ്ങളും വന ധുര്‍ഗയും ആ സ്ഥലത്ത് സീതാദേവിയെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. അത് കൊണ്ടുതന്നെയാകണം ഈ ക്ഷേത്രത്തില്‍ നിന്നും കുറച്ചകലെ തെക്കുപടിഞ്ഞാറു “പറക്കൊട്ടുകാവ്” ക്ഷേത്രവും വയ്കാട്ടിചിറയും ഉണ്ടായത്. ഏതായാലും ആമലകന്റെ അഭീഷ്ടമാനുസരിച്ചു ഭക്തജനങ്ങല്‍കഭീഷ്ട്ടം നല്‍കാന്‍ ആ രൂപം സ്വയം ഭൂവിഗ്രഹമായിമാറി എന്നും അന്നുമുതല്‍ ശ്രീരാമനെന്ന വിശ്വാസം നിലവില്‍ വന്നെന്നും കരുതുന്നു.


വില്വധ്രിയില്‍ വസിക്കുന്ന ഈ രണ്ടു വിഗ്രഹങ്ങളുടെ വിശിഷ്ടത വക്രബുദ്ധികളായ രാക്ഷസരെ ഭയച്ചകിതരാക്കി. ഈ വിവരമറിഞ്ഞ കുംബനാസന്‍ എന്ന അസുരന്‍ വിഗ്രഹ ഭാന്ജനത്തിനു തക്കം നോക്കി വിപ്രവേഷമണിഞ്ഞു വന്നുചേര്‍ന്നു. കുംഭമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി നാള്‍ ആരുമെതുമറിയാതെ പശ്ചിമാശിലയുടെ കാല്‍ പിടിച്ചുപോക്കാന്‍ ഉദ്യമിച്ചു. ആ ഉദ്യമം കൈലാസത്തെ മാത്രമല്ല , ഭ്രാഹ്മാണ്ടതെപോലും ചലിപ്പിച്ചു. അന്ന് ആ രാക്ഷസന്മാരെ മുഴുവന്‍ അല്‍പ്പം തെക്കുള്ള ഒരു ഗുഹയില്‍ ഇട്ടു അടച്ച സ്ഥലമാണ് ഇന്നത്തെ രാക്ഷസപാറ  മേലില്‍ അസുരബധയുണ്ടാകാതിരിക്കാന്‍ ശിവന്റെ ശക്തിയും ഈ വിഗ്രഹത്തില്‍ ലയിചുചെര്‍ന്നു. ഇന്നും സോമവാരം, പ്രതോഷം, ശിവരാത്രി എന്നീ വ്രതങ്ങലെടുത്തു ധാരാളം ഭക്തജനങ്ങള്‍ വില്വധ്രിനാധനെ ദര്‍ശിച്ചു വരുന്നുണ്ട്. പടിഞ്ഞാറേ ശ്രീകോവിലില്‍ ശിവനുവേണ്ടി പ്രത്യേകം ദീപം കത്തിക്കുകയും വില്വപുഷ്പം കൊണ്ട് അര്‍ച്ചന നടത്തുകയും സാധാരണമാണ്.
അടുക്കാന്‍ വയ്യതായിട്ടും അസുരശക്തികള്‍ അകന്നു നിന്ന് അക്രമം പ്രവര്‍ത്തിക്കാനും, അഗ്നിഭാധക്കിരയാക്കാനും ഇടയാക്കിയതിനെ തുടര്‍ന്ന് സാക്ഷാല്‍ രാക്ഷസ ശത്രുവായ ശ്രീ ഹനുമാന്‍ തന്നെ ഇവിടെ സന്നിഹിതനായി ക്ഷേത്രം കാവല്‍ ഏറ്റെടുത്തതിന്റെ ഫലമാണ് ഇന്ന് മതില്‍ക്കെട്ടിനകത്തു കാണുന്ന ഹനുമാന്‍ പ്രതിഷ്ഠ. ഇതിനു ശേഷം അഗ്നിഭാധ തുടങ്ങിയ അനര്‍ത്ഥ ഫലങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നുള്ളതും പ്രസ്താവ്യമാണ്.
ഈ ക്ഷേത്ര ദര്‍ശനം കൊണ്ട് പുണ്യം സംഭാധിച്ച ആശരീരികളായ പ്രേതങ്ങള്‍ക്കു മുക്തിക്കു വേണ്ടി പരശുരാമന്‍ അപേക്ഷിച്ചതിന്റെ പേരില്‍ ദേവേന്ദ്രന്‍ വിശ്വകര്മാവിനെ കൊണ്ട് പണികഴിപ്പിച്ചതാണ് “പുനര്‍ജനി”. ക്ഷേത്രത്തില്‍ നിന്നും കാല്നാഴിക കിഴക്ക്. മലയുടെ വടക്കേ ചെരിവില്‍ എന്നും വറ്റാത്ത “ഗണപതി തീര്‍ത്ഥം” സ്പര്‍ശിച്ചു വേണം പുനര്‍ജനിയിലേക്ക് പുറപ്പെടുക. മലമുകളിലൂടെ ഒന്നൊര നാഴിക തെക്ക് കിഴക്കായി യാത്ര ചെയ്‌താല്‍ മുപ്പതു കൊലോലും ഉയരമുള്ള പാറക്ക് മുകളില്‍ എത്തും. അവിടെ നിന്നും കുറച്ചു ദൂരം തെക്കുപടിഞാരോട്ടു ചെന്നാല്‍ വിശാലമായ “പാപനാശിനി” തീര്‍ത്ഥത്തില്‍ കുളിക്കാം. പരശുരാമന്‍ നിര്‍മ്മിച്ച്‌ ഗംഗാ സാന്നിധ്യം വരുത്തിയതാണ് ഈ തീര്‍ത്ഥം. ഇന്നിവിടെ പിടിച്ചുനടക്കാന്‍ കംബിഅഴികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇനിയാണ് പുനര്‍ജനി നൂഴല്‍ ആരംഭിക്കുന്നത്. അതിനുശേഷം പാപനാശിനിയില്‍ കുളിച്ചു പുനര്‍ജനിഗുഹയുടെ ഉത്ഭവസ്ഥാനത് തന്നെ ചെല്ലണം. അവിടെ പടിഞ്ഞാറ് ഭാഗത്ത്‌ കാണുന്ന പാതാളതീര്‍ത്ഥം  ആടണം. ഈ തീര്‍ത്ഥം പരശുരാമ നിര്‍മ്മിതമാണെന്ന് വിശ്വസിക്കുന്നു. കുറച്ചുകൂടി പടിഞ്ഞാറോട്ട് ചെന്നാല്‍ ഐരാവതത്തിന്റെ കൊമ്പ് തട്ടിയുണ്ടായ കൊമ്പ് തീര്‍ത്തത്തിലെ ജലം മുക്കിയടുക്കണം. അടുത്ത് തന്നെയുള്ള ദേവേന്ദ്രന്റെ അമ്പു തട്ടിയുണ്ടായ അമ്പു തീര്‍ത്ഥം എടുക്കണം. ഇങ്ങനെ ഒരുപ്രാവശ്യം പുനര്‍ജനി നൂഴുന്നതോടെ ഒരു ജന്മം അവസാനിച്ചതായി കരുതുന്നു. ഇന്നും വൃശ്ചിക മാസത്തിലെ വെളുത്ത ഏകാദശിക്ക് – ഗുരുവായൂര്‍ ഏകാദശിക്ക് ധാരാളം ഭക്തജനങ്ങള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഈ പുണ്യ കര്‍മ്മത്തില്‍ പങ്ങേടുത്തുവരുന്നു.
കൊല്ലവര്‍ഷം 1055 – അഗ്നിഭാധക്ക് ശേഷം പുതിക്കിപണിതുകൊണ്ടിരിക്കെ പടിഞ്ഞാറേ ക്ഷേത്രത്തിനു മുമ്പില്‍ ഒരു ഗുഹാദ്വാരം കാണുകയുണ്ടായി. കുറുച്ചു ദൂരം ഇറങ്ങി നോക്കിയെങ്കിലും പടികളുടെ ദൂരവും, ഇരുട്ടും ഭയാനകമായതിനാല്‍ ഗുഹ കണ്ട സ്ഥലം അടയാളപ്പെടുത്തി കല്ലുപാകുകയാണ് ഉണ്ടായത്. ഇന്നും പടിഞ്ഞാരംബലതിന്റെ നടവഴിയില്‍ ഒരു ദ്വാരം നിര്‍മ്മിച്ച്‌ പാകിയ കല്ല്‌ ഇതിന്റെ സൂചനയാണ്. ഈ ഗുഹയില്‍ പൊന്നിന്‍ നിറം തൂകുന്നൊരു വില്വമുന്ടെന്നും അതിന്റെ ഫലം ജരാമരണ നാശകം ആണെന്നും വിശ്വാസമുണ്ട്‌. ഈ വില്വമാണ് ഈ സ്ഥലത്തിന് തിരുവില്വാമല എന്ന പേര്‍ നേടിക്കൊടുത്തത്.
മാത്രമല്ല; ക്ഷേത്രത്തിനു കിഴക്കുഭാഗം ആല്‍മരത്തിന്റെ തെക്കുവശം ഇന്ന് കാണുന്ന ഗുഹാമാര്‍ഗം തിരുനെല്ലിവരെ നീണ്ടുകിടന്നിരുന്നു. ഒരിക്കല്‍ തിരുനെല്ലിയില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങിവരുമ്പോള്‍ വിളക്ക് പിടിച്ചിരുന്ന ഒരു സ്ത്രീക്ക് അശുദ്ധി ഭാധിക്കുകയാല്‍ പിന്നീടുള്ള ഗുഹാമാര്‍ഗം അടഞ്ഞുപോയതായിട്ടാണ് അറിവ്.ഇന്നും ഇരുളടഞ്ഞ ഈ ഗുഹാദ്വാരത്തില്‍, കുറേഭാഗം സഞാരയോഗ്യമാണ്.
സര്സ്വതിക്കുണ്ടില്‍ ക്ഷേത്രമദില്‍ കേട്ടില് വിണ്ടിട്ടുള്ള സ്ഥലത്ത് ചെവിചെര്‍ത്തി വെച്ചാല്‍ ഇരമ്ബമുണ്ടാകുന്നതും, പടിഞ്ഞാറേ ശ്രീകോവിലിനുള്ളില്‍ കല്‍വിരിച്ച പഴുതിലൂടെ വീണുപോകുന്നതെന്തും അപ്രത്യക്ഷമാകുന്നതും ഈ ക്ഷേത്രത്തിനു താഴെ ഗുഹയുണ്ട് എന്നതിന് ദ്രിഷ്ട്ടാന്തങ്ങലാണ്. പണ്ട് അഭിഷേകജലം പോങ്ങിവന്നിരുന്ന സ്ഥാനം, പടിഞ്ഞാറേ വിഗ്രഹത്തിനെ മുന്പില്‍ എതോകാരണവശാല്‍ അടച്ചിട്ടിരിക്കുന്നതും സ്മര്തവ്യമാണ്.




പ്രസ്തുത വിവരങ്ങള്‍ ശേഖരിച്ചത്
“ശ്രീ വില്വാദ്രിനാഥ കഥാമൃതം”
എഴുത്തുകാരന്‍;
സി. രാഘവന്‍ നായര്‍
[ സാഹിത്യ ശിരോമണി, വിദ്വാന്‍,വില്വതിലകം, തിരുവില്വാമല – 680588]

കടപ്പാട് " ശ്രീ വില്വാദ്രിനാഥ കഥാമൃതം"
               ശ്രീ സി. രാഖവന്‍ നായര്‍

No comments:

Post a Comment